കല്‍പാത്തി രഥോത്സവം
അഗ്രഹാരം
കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള കല്‍പാത്തി ഗ്രാമത്തിലെ ക്ഷേത്രത്തില്‍ നടക്കുന്ന കല്‍പ്പാത്തി രഥോത്സവം എല്ലാ വര്‍ഷവും നടക്കുന്ന ഒരു ഉത്സവമാണ്. ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകള്‍ വിശ്വനാഥപ്രഭുവും (പരമശിവന്‍) അദ്ദേഹത്തിന്റെ പത്നിയായ വിശാലാക്ഷിയും (പാര്‍വ്വതി ആണ്.എല്ലാ വര്‍ഷവും നടത്തുന്ന പത്തുദിവസത്തെ രഥോത്സവം നവംബര്‍ മാസത്തിലാണ് നടക്കുക. കേരളത്തിലെ ഏറ്റവും ആകര്‍ഷകമായ ഉത്സവങ്ങളില്‍ ഒന്നാണ് ഇത്. വേദ പാരായണവും കലാ സാംസ്കാരിക പരിപാടികളും ഈ ഉത്സവത്തിന്റെ ആദ്യത്തെ നാലുദിവസം ക്ഷേത്രത്തില്‍ നടക്കുന്നു. ക്ഷേത്രത്തിന് 700 വര്‍ഷത്തോളം പഴക്കം ഉണ്ടെന്നു കരുതുന്നു. അവസാനത്തെ മൂന്നുദിവസം അലങ്കരിച്ച രഥം തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കുവാനായി ആയിരക്കണക്കിന് ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു.
പുരാതനമായ ഈ ക്ഷേത്രം നിളാനദി എന്നും അറിയപ്പെടുന്ന കല്‍പ്പാത്തിപ്പുഴയുടെ തീരത്താണ്. ക്ഷേത്രം 1425 എ.ഡി യില്‍ നിര്‍മ്മിച്ചു എന്നാണ് വിശ്വസിക്കുന്നത്. വടക്കേ ഇന്ത്യയിലെ വാരണാസിയിലുള്ള പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രവുമായുള്ള സാമ്യം കാരണം കാശിയില്‍ പകുതി കല്‍പ്പാത്തിഎന്ന് പഴഞ്ചൊല്ലു തന്നെയുണ്ട്. ബ്രാഹ്മണരുടെ അഗ്രഹാരങ്ങള്‍ സ്ഥിതിചെയ്യുന്ന കല്‍പാത്തി ഗ്രാമം കേരളത്തിലെ ആദ്യത്തെ തമിഴ് ബ്രാഹ്മണ കുടിയേറ്റ സ്ഥലങ്ങളില്‍ ഒന്നാണ്.
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ഗ്രാമമാണ് കല്‍പാത്തി . ദക്ഷിണ കാശി (അല്ലെങ്കില്‍ തെക്കിന്റെ വാരണാസി) എന്ന് വിശേഷിപ്പിക്കപ്പെടുന്നു. പാലക്കാടില്‍ ബ്രാഹ്മണര്‍ ആദ്യമായി കുടിയേറിപ്പാര്‍ത്ത സ്ഥലങ്ങളില്‍ (അഗ്രഹാരങ്ങളില്‍) ഒന്നാണ് കല്‍പാത്തി. ഇവിടത്തെ കല്‍പാത്തി രഥോത്സവം പ്രശസ്തമാണ്. എല്ലാ വര്‍ഷവും ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് കല്‍പ്പാത്തി രഥോത്സവം നടക്കുന്നത്. ഇവിടത്തെ പ്രതിഷ്ഠ വിശ്വനാഥ പ്രഭു (ശിവന്‍) ആണ്. പാലക്കാട് പട്ടണത്തില്‍ നിന്നും 3 കി.മീ അകലെയായി അണ് കല്‍പാത്തി സ്ഥിതിചെയ്യുന്നത്. പഴയ കല്‍പ്പാത്തിയും പുതിയ കല്‍പ്പാത്തിയുമായി കല്‍പ്പാത്തിയെ വേര്‍തിരിച്ചിരിക്കുന്നു.
ബ്രാഹ്മണര്‍ താമസിക്കുന്ന ചേര്‍ന്നു ചേര്‍ന്നുള്ള ഗ്രാമങ്ങളിലെ വീടുകളുടെ സമൂഹത്തെയാണ് അഗ്രഹാരം എന്നു വിളിക്കുന്നത്. സാധാരണയായി അയ്യര്‍മാരാണ് അഗ്രഹാരങ്ങളില്‍ താമസിക്കുക. തെക്കേ ഇന്ത്യയിലെ തഞ്ചാവൂര്‍, പാലക്കാട്, കര്‍ണാടകത്തിലെ ചില സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് അഗ്രഹാരങ്ങള്‍ ഉള്ളത്.
അഗ്രഹാരം എന്ന പദത്തിന്റെ അര്‍ത്ഥം “വീടുകളുടെ പൂമാല” എന്നാണ്. അഗ്രഹാരങ്ങള്‍ സാധാരണയായി റോഡിന്റെ ഒരു വശത്തോടു ചേര്‍ന്ന് നിരയായി കാണപ്പെടുന്നു. ഈ നിരയുടെ ഒത്ത നടുവില്‍ ഒരു അമ്പലവും കാണും. ഈ അമ്പലത്തിനു ചുറ്റും ഒരു പൂമാലപോലെ വീടുകള്‍ നിരന്നു നില്‍ക്കുന്നതുകൊണ്ടാണ് അഗ്രഹാരം എന്ന പേരുവന്നത്.
പല പുരാതന ഗൃഹങ്ങളും ഇന്ന് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കും കടകള്‍ക്കും വാണിജ്യസ്ഥാപനങ്ങള്‍ക്കും വഴിമാറിക്കൊണ്ടിരിക്കുന്നു.
No comments:
Post a Comment