സദ്യ

രണ്ടായി മടക്കിയ കുബ്ബൂസ്
ഇരു കൈകളുംകൊണ്ട്
വളരെ ചെറിയ തുണ്ടുകളാക്കി
ദാല്‍ പരത്തിയൊഴിച്ച്
നന്നായി കുഴച്ച് വിഴുങ്ങുന്നതിനിടെ
അങ്ങേ തലക്കലെ ഭാര്യയോടു പറഞ്ഞു..
ജിദ്ദയിലെ പാരഗോന്‍ ഹോട്ടലിലെ അവിയലിനു
നിന്‍റെ കൈപ്പുണ്യത്തോളം സ്വാദില്ലാ...

No comments: